160 കോടിയുടെ ആടുജീവിതം; സക്സസ് സെലിബ്രേഷൻ ഉടൻ, പൊതുജനങ്ങൾക്ക് പെർഫോം ചെയ്യാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ലോകമെമ്പാടും അംഗീകാരം കിട്ടിയ ആടുജീവിതം സിനിമയുടെ സക്‌സസ് സെലിബ്രേഷൻ വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024ഉം ചേർന്ന് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 24നു കൊച്ചിയിൽ ആണ് പരിപാടി നടക്കുക. എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, ബ്ലെസി, പൃഥ്വിരാജ്  തുടങ്ങിയവർ പങ്കെടുക്കുന്ന വർണശബളമായ  പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. 

പൊതുജനങ്ങൾക്കായി രണ്ടു മത്സരങ്ങൾ നടത്തി അതിൽ വിജയികളാകുന്നവർക്ക് സക്‌സസ് സെലിബ്രേഷൻ വേദിയിൽ പെർഫോം ചെയ്യാനാണ് അവസരമുള്ളത്. ‘പെരിയോനെ റഹ്മാനെ..’ എന്ന ഗാനം പാടിയ വീഡിയോയും ‘ഓമനേ..’ എന്ന ഗാനം തങ്ങളുടേതായ രീതിയിൽ കൊറിയോഗ്രാഫി ചെയ്തുമുള്ള വിഡിയോയും ജൂലൈ 30 നു മുൻപ് grandkeralaconsumerfestival @ gmail.com എന്ന ഐഡിയിൽ അയക്കേണ്ടതാണ്. വിജയികൾ ആകുന്നവർക്ക് ഓ​ഗസ്റ്റ് 24നു നടക്കുന്ന പരിപാടിയിൽ വേദിയിൽ പെർഫോം ചെയ്യാനാകും. 

By admin