മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, വിദ്യാർത്ഥികൾക്ക് പരിക്ക് 

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡിലാണ് അപകടമുണ്ടായത്. ഫാ. ജോസഫ് മെമ്മോറിയൽ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. മഴയുളള സമയത്താണ് അപകടമുണ്ടായത്. വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 

 

 

By admin