പ്രാതലിന് കഴിക്കാം ഹെല്‍ത്തി ത്രിവർണ്ണ പുട്ട്; റെസിപ്പി

പ്രാതലിന് കഴിക്കാം ഹെല്‍ത്തി ത്രിവർണ്ണ പുട്ട്; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പ്രാതലിന് കഴിക്കാം ഹെല്‍ത്തി ത്രിവർണ്ണ പുട്ട്; റെസിപ്പി

 

ചീരയും ക്യാരറ്റുമൊക്കെ ചേര്‍ത്ത് നല്ല ഹെല്‍ത്തിയായ ഒരു പുട്ട് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

1. പുട്ട് പൊടി- 1 കപ്പ്
2. ഉപ്പ്- ആവശ്യത്തിന് 
3. തേങ്ങാപാൽ- 1 കപ്പ്
4. ക്യാരറ്റ്- ഗ്രേറ്റ് ചെയ്തത് – 2 ടേബിള്‍ സ്പൂണ്‍
5.  ചീര അരിഞ്ഞത്-   2 ടേബിള്‍ സ്പൂണ്‍  
6. തേങ്ങ ചിരവിയത്- കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

പുട്ടുപൊടിയും ഉപ്പും തേങ്ങാപാലും ചേർത്ത് നനച്ചു വയ്ക്കണം. അത് മൂന്ന് ഭാഗങ്ങളാക്കി വയ്ക്കണം. ഒന്നില്‍ ചീര ചേർക്കണം. ഒരു ഭാഗം ക്യാരറ്റ് ചേർക്കണം. ഇനി ഒരു കുക്കർ അടുപ്പത്ത് വച്ച് ആവി വന്നാൽ പുട്ടു കണയില്‍ ആദ്യം തേങ്ങയും ക്യാരറ്റ് ചേർത്ത പുട്ടുപൊടിയും ഇടണം, ശേഷം വീണ്ടും തേങ്ങയും പുട്ടു പൊടിയും ചേര്‍ക്കാം. ഇനി ചീര ചേർത്ത പുട്ടുപൊടി ചേർത്ത ശേഷം ആവി വന്ന കുക്കറിനു മുകളിൽ വച്ച് അഞ്ച് മിനിറ്റ് വേവിച്ചെടുക്കണം. ഇതോടെ ത്രിവർണ്ണ പുട്ട് റെഡി.

Also read: വെറൈറ്റി ഉള്ളി പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? റെസിപ്പി

youtubevideo

By admin