ബംഗളൂരു: അര്‍ജുനായി തിരച്ചില്‍ നടത്തുന്നതിനിടെ ഗംഗാവാലി പുഴയില്‍ ജലനിരപ്പ് കുറഞ്ഞു. പുഴയില്‍ ഇതുവരെ നാവികസേനയുടെ പരിശോധന ആരംഭിച്ചിട്ടില്ല. പുഴയുടെ ആഴവും ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
നിലവില്‍ റഡാര്‍ പരിശോധന നടത്തിയ സ്ഥലത്ത് കുഴിയെടുത്ത് തിരയുകയാണ്. കുഴിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. നാല് ഹിറ്റാച്ചികളാണ് കുഴിയെടുക്കുന്നത്.