മുളന്തുരുത്തി. കവയത്രി വിജിലയുടെ കവിതകളെയും കാഴ്ചപ്പാടുകളെയും കുറിച്ച് മുളന്തുരുത്തി ആല ബദൽ സാംസ്കാരിക കൂട്ടായ്മ ചർച്ച സംഘടിപ്പിച്ചു. “വിജിലയുടെ കവിതകളും വർത്തമാനവും” എന്ന പരിപാടി എസ്.ജോസഫ് ഉദ്ഘാടനം ചെയ്തു.
കുഴൂർ വിൽസൺ, ഡോ. സുമി ജോയി ഒലിയപ്പുറം, ഒ. അരുൺ കുമാർ, മനു ജോസ്, ശശികുമാർ കുന്നന്താനം, അക്ബർ, മീര ബെൻ, മിത്ര നീലിമ, അലീന, എം.സി. സുരേഷ്, ആതിര സുരേഷ്, ജിബു കൊച്ചുചിറ, അഷ്ന ഷാജു, അജിത് എം. പച്ച നാടൻ, ആതിര ഐ.ടി എന്നിവർ വിജിലയുടെ കവിതകളെ ആസ്പദമാക്കിയുള്ള ചർച്ചകളിൽ സജീവമായി.
ചർച്ചകൾക്ക് ശേഷം രഞ്ജിത്ത് ഗന്ധർവ്വിന്റെ തബലയുടെ അകമ്പടിയോടെയുള്ള ഉമേഷ് സുധാകറിന്റെ പുല്ലാങ്കുഴൽ കച്ചേരി ഹൃദ്യമായി.