‘എനിക്കിത് പുനർജ്ജന്മം’; വാക്കറിന്റെ സഹായമില്ലാതെ നടന്ന് തുടങ്ങി കാർത്തിക് പ്രസാദ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് പ്രസാദ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രീയ പരമ്പരയായ മൗനരാഗത്തിലെ ബൈജുവിനെ അവതരിപ്പിച്ചാണ് കാര്‍ത്തിക് കയ്യടി നേടുന്നത്. സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള കാര്‍ത്തിക് ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് ഇപ്പോള്‍. ഈയ്യടുത്താണ് കാര്‍ത്തിക്കിന് അപകടമുണ്ട്. ഇതേതുടര്‍ന്ന് ചികിത്സയിലാണ് താരമിപ്പോള്‍.

കാര്‍ത്തിക്കിന്റെ തിരിച്ചുവരവിനായ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ തന്റെ ആരാധകര്‍ക്ക് സന്തോഷം ലഭിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കാര്‍ത്തിക്. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിന്റെ ജന്മദിനമായിരുന്നു. മൗനരാഗം ടീമില്‍ നിന്നും ടെലിവിഷന്‍ രംഗത്തു നിന്നും നിരവധി പേര്‍ കാര്‍ത്തിക്കിന് ആശംസകളുമായി എത്തിയിരുന്നു. പിന്നാലെയാണ് കാര്‍ത്തിക് വൈറലായി മാറിയിരിക്കുന്ന വീഡിയോ പങ്കുവെക്കുന്നത്.

തനിക്കിത് പുനര്‍ജന്മമാണെന്നും എല്ലാവരുടേയും പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി പറയുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ പോസ്റ്റ്. തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ചികിത്സയിലൂടെ കടന്നു പോവുകയാണ് താരമിപ്പോള്‍. വാക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.

മൗനരാഗം താരങ്ങളായ ഐശ്വര്യ റംസായ്, നലീഫ് ജിയ, ജിത്തു വേണുഗോപാല്‍, സാബു വര്‍ഗ്ഗീസ്, ജെലീന സോന, ബീന ആന്റണി തുടങ്ങിയവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. താരത്തിന് ആശംസകള്‍ നേരുകയും തിരിച്ചുവരവിലുള്ള സന്തോഷം അറിയിക്കുകയും ചെയ്യുകയാണ് സഹതാരങ്ങള്‍. 

മാളികപ്പുറം ടീമിന്റെ ‘സുമതി വളവ്’; ആ വിസ്മയ കാഴ്ചകളൊരുക്കാൻ ‘രാക്ഷസന്റെ’ ക്യാമറാമാൻ

അധികം വൈകാതെ തന്നെ പഴയതു പോലെ, തങ്ങളുടെ ബൈജുവായി കാര്‍ത്തിക്കിന് പരമ്പരയിലേക്ക് തിരികെ വരാനാകും എന്ന പ്രതീക്ഷയിലാണ് താരങ്ങളും ആരാധകരും. തിരുവനന്തപുരത്തു നിന്നും ഷൂട്ട് കഴിഞ്ഞ് രാത്രി മടങ്ങവെയായിരുന്നു കാർത്തിക്കിന് അപകടം പറ്റിയത്. ബസ് ഇടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin