ബംഗളൂരു: ട്രക്ക് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍. പുഴയിലെ കനത്ത ഒഴുക്കില്‍ ട്രക്ക് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
ട്രക്ക് എവിടെയെങ്കിലും തങ്ങിനില്‍ക്കാനും സാധ്യതയുണ്ട്. ബുള്ളറ്റ് ടാങ്കര്‍ ഒഴുകിയ പോലെ ബുള്ളറ്റ് ടാങ്കര്‍ കയറ്റിയ ലോറി ഒഴുകില്ലെന്നും അദ്ദേഹം പറഞ്ഞു.
പുഴയിലെ തെരച്ചിലില്‍ പ്രതീക്ഷയുണ്ട്. പുഴയിലെ തെരച്ചില്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഇന്ദ്രബാലന്‍ ആവശ്യപ്പെട്ടു.
അതെസമയം ഷിരൂരില്‍ റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ പ്രതിഷേധം. ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.