കൊളംബോ: ട്വന്‍റി20 പരമ്പരക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിലെത്തി. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കൊളംബോയിലെത്തിയത്.
നായകൻ സൂര്യകുമാറും സംഘത്തിനും പല്ലെകെലെയിലെ ടീം താമസിക്കുന്ന ഹോട്ടലിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. പര്യടനത്തിൽ മൂന്നു ട്വന്‍റി20യും മൂന്നു ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്.
പരിശീലക ചുമതല ഏറ്റെടുത്തശേഷമുള്ള ഗംഭീറിന്‍റെ ആദ്യ പരമ്പരയാണിത്. ഈമാസം 27നാണ് ആദ്യ മത്സരം. പല്ലെകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്വന്‍റി20 മത്സരങ്ങളും നടക്കുന്നത്.
ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങളും ടീമിനൊപ്പമുണ്ട്. ആഗസ്റ്റ് രണ്ടിനാണ് ഏകദിന മത്സരങ്ങൾ തുടങ്ങുന്നത്. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയമാണ് ഏകദിന മത്സരങ്ങൾക്ക് വേദിയാകുന്നത്. രോഹിത് ശർമയാണ് ഏകദിന ടീമിനെ നയിക്കുന്നത്. രോഹിത്, വിരാട് കോഹ്ലി ഉൾപ്പെടെ ഏകദിന ടീമിലുള്ള താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും.

By admin

Leave a Reply

Your email address will not be published. Required fields are marked *