കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ കാറ് ഇടിച്ചു, കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : എറണാകുളം വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ (20)യാണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചു വന്ന സ്കൂട്ടറിൽ കാറ് ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ വിദ്യാർത്ഥിനിയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി.ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. 

നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

മലപ്പുറത്തേത് 2023 ൽ കണ്ടെത്തിയ വൈറസ് വകഭേദം തന്നെ, 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർ

 

 

By admin