കൊച്ചി : വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ (20)യാണ് മരിച്ചത്.
കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തു കൂടി മറ്റൊരു വാഹനം കയറിയിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.