കൊച്ചി: എറണാകുളം സൗത്ത് ചിറ്റൂരിൽ റോഡിലെ ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതതിന് അക്ഷയ് എന്ന യുവാവിന് കാർ യാത്രികരുടെ ക്രൂരമർദനം. ഞായറാഴ്‌ച രാത്രിയാണ് സംഭവം.
കാറിൽ ഒരു കിലോമീറ്ററോളം യുവാവിനെയും പിതാവിനെയും റോഡിലൂടെ വലിച്ചുകൊണ്ടുപോയി. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് പരാതി. പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരെ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു.
സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.