കോലാലംപൂർ: മലേഷ്യയുടെ പതിനേഴാമത്തെ രാജാവായി സുൽത്താൻ ഇബ്രാഹിം സത്യപ്രതിജ്ഞ ചെയ്തു സ്ഥാനരോഹണം നടത്തി. 65 വയസുകാരനായ സുൽത്താൻ ഇബ്രാഹിം മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തെ രാജ്യകുടുംബാംഗമാണ്.
രാജ്യതലസ്ഥാനമായ കോലാലംപൂരിൽ ഭരണ സിരാകേന്ദ്രമായ പുത്രജയ ഇസ്താന നെഗാറയിൽ മലേഷ്യയുടെ ഔദ്യോഗിക ആചാരരീതിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
ബഹ്‌റൈൻ അമീർ ശൈഖ് ഹമാദ് ഇസ അൽ ഖലീഫ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, രാജ്യത്തിന്റെ ഭരണകർത്താക്കൾ, മുഴുവൻ സംസ്ഥാന ഭരണകർത്താക്കൾ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്ത വലിയ സദസ്സും ഒരു ദിവസം മുഴുവൻ ആഘോഷവുമായിരുന്നു.
ദൈവാനുഗ്രഹം കൊണ്ട് രാജ്യത്തിന്റെ ക്ഷേമവും, പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിനായി തന്റെ കർത്തവ്യങ്ങൾ വിശ്യസ്തയോടും സത്യസന്ധമായും നിർവഹിക്കുകയും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും പൂർണ്ണ പരിഗണനയോടെ നീതിപൂർവ്വമായ ഭരണമായിരിക്കുമെന്നും ഉറപ്പ് നൽകിയായിരുന്നു രാജാവിന്റെ പ്രസംഗം.
ജനങ്ങളുടെ ഭാരം ലഘുക്കരിക്കാനും, രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വികസിപ്പിക്കാൻ സർക്കാർ തുടർന്നും പ്രവർത്തിക്കയുമെന്ന് സുൽത്താൻ ഇബ്രാഹിം പ്രത്യാശ പ്രകടിച്ചു.
റിപ്പോർട്ട്: നൌഷാദ് വൈലത്തൂർ, മലേഷ്യ
+60165690284, noushadvylathur@gmail.com