ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തൈര് കഴിക്കുന്നത് വലിയ രീതിയില്‍ ഗുണകരമാണ്. പ്രോബയോട്ടിക്‌സും പ്രോട്ടീനും അടങ്ങിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്.ഇതില്‍ കലോറിയും വളരെ കുറവാണ്.തൈര് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും അമിതവണ്ണത്തിനുമുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അതിനൊപ്പം ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ തൈര് ഈ രീതിയിലൊക്കെ കഴിയ്ക്കാം.
തൈരില്‍ പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ആപ്പിള്‍, വാഴപ്പഴം,മാമ്പഴം പോലെയുള്ള പഴങ്ങള്‍ ചേര്‍ത്ത് തൈര് കഴിയ്ക്കാം. ഇതില്‍ നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് തടയും. അമിതമായി ഭക്ഷണം കഴിക്കുന്നതിനേയും പ്രതിരോധിക്കും.
ജീരകം, മഞ്ഞള്‍ അല്ലെങ്കില്‍ കറുവപ്പട്ട പോലുള്ള സുഗന്ധവ്യഞ്ജനങ്ങളും തൈരില്‍ ചേര്‍ക്കാം. ഈ സുഗന്ധവ്യഞ്ജനങ്ങള്‍ രുചി കൂട്ടുന്നതിനൊപ്പം മെറ്റബോളിസം കൂട്ടാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും. തൈര് ചേര്‍ത്തുള്ള സ്മൂത്തികളും പതിവാക്കാം. പഴങ്ങളും ഓട്‌സും ചേര്‍ത്ത് സ്മൂത്തിയുണ്ടാക്കും. ചീര ചേര്‍ക്കുന്നതും നല്ലതാണ്. സാലഡിലും തൈര് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.