ധാക്ക: ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയമലംഘകരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. തലസ്ഥാനമായ ധാക്കയിലടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു.
പ്രക്ഷോഭത്തില്‍ നൂറിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അര്‍ധരാത്രി മുതല്‍ രാജ്യത്ത് കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനമടക്കം റദ്ദാക്കിയിരിക്കുകയാണ്. സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടു. സര്‍ക്കാര്‍ സര്‍വീസിലെ ക്വാട്ട സമ്പ്രദായത്തിനെതിരെയാണ് പ്രക്ഷോഭം.