കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയിലെ ഗാര്‍ഡുകളുടെ മുറിയില്‍ മോഷണം. നോർത്ത് വെസ്റ്റ് സുലൈബിഖാത്തിലെ തുഫൈൽ ഇബ്ന്‍ അൽ ഹാരിത്ത് പള്ളിയിലെ ഗാര്‍ഡുകളുടെ മുറിയിലാണ് മോഷണം നടന്നത്.
ഗാര്‍ഡുകള്‍ പ്രാര്‍ത്ഥിക്കുന്ന സമയത്താണ് മോഷണം നടന്നത്. ഒരാളുടെ 260 ദിനാറും, മറ്റൊരാളുടെ 50 ദിനാറുമാണ് നഷ്ടപ്പെട്ടത്. മൂന്നാമത്തെ ഗാര്‍ഡിന്റെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. സംഭവത്തില്‍ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.