കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും സാങ്കേതിക സംഘങ്ങൾ മൈക്രോസോഫ്റ്റിൻ്റെ ആഗോള സാങ്കേതിക തകരാറിൻ്റെ പ്രത്യാഘാതങ്ങൾ സജീവമായി നിരീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാധ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.
സാമ്പത്തിക മന്ത്രാലയവും കുവൈറ്റ് സെൻട്രൽ ബാങ്കും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ സൗകര്യങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ ആഗോളതലത്തിലെ തകരാര്‍ ഉണ്ടാക്കിയ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റ് ഓയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് തകരാർ ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും കുവൈറ്റ് ഓയിൽ കമ്പനി സിഇഒ അഹമ്മദ് അൽ ഈദാൻ വ്യക്തമാക്കി.