കൊച്ചി: മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തീവ്രവാദ വിരുദ്ധസേന പിടികൂടി. തൃശൂര്‍ സ്വദേശിയായ മനോജാണ് പിടിയിലായത്. മാവോയിസ്റ്റുകള്‍ക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം.
കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യു.എ.പി.എ. കേസുകളില്‍ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇയാളെ പിടികൂടിയത്.
വയനാട്ടിലെ കുഴിബോംബ് സംഭവശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചിയിലെ കേന്ദ്രത്തില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്.