മാഞ്ചസ്റ്റർ: കക്ഷി – രാഷ്ട്രീയ – ജാതി സമവാക്യങ്ങൾക്ക് അതീതമായി മാനവ സ്നേഹം മാത്രം കൈമുതലാക്കി പ്രവർത്തിച്ചിരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ജനനായകൻ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുന്ന ഈ വേളയിൽ, ഒഐസിസി നോർത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാഞ്ചസ്റ്ററിലെ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങ് – ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ ജൂലൈ 20 – ശനിയാഴ്ച നടക്കും.
ക്രംസാലിലെ സെന്റ്. ആൻസ് പാരിഷ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും യു കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഒഐസിസി നേതാക്കളും പ്രവർത്തകരും ജനനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കും.
ചടങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
അനുസ്മരണ ചടങ്ങിലേക്കും തുടർന്നു നടക്കുന്ന പുഷ്പാർച്ചനയിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കോർഡിനേറ്റർ സോണി ചാക്കോ അറിയിച്ചു.
 
വേദിയുടെ വിലാസം:
St Ann’s Parish Hall 
Crumpssal 
North Manchester 
M9 8EL

By admin

Leave a Reply

Your email address will not be published. Required fields are marked *