തടിയന്‍റെവിട നസീറിന്‍റെ സഹോദരൻ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കോയമ്പത്തൂരിൽ അറസ്റ്റിൽ
ചെന്നൈ:കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ രണ്ട് മലയാളികൾ കോയമ്പത്തൂരിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ അബ്ദുൾ ഹാലിം,ഷമാൽ എന്നിവരാണ് പിടിയിലായത്.കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ ഉള്‍പ്പെടടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തടിയന്‍റെവിട നസീറിന്‍റെ സഹോദരനാണ് അറസ്റ്റിലായ ഷമാല്‍.
അബ്ദുള്‍ ഹാലിമും തടിയന്‍റെവിട നസീറിന്‍റെ കൂട്ടാളിയായിരുന്നു.കളമശേരി ബസ് കത്തിക്കൽ കേസിലും നിരവധി കവർച്ചക്കേസിലും പ്രതിയാണ് ഹാലിം.കോയമ്പത്തൂർ കോവൈപുത്തൂരിൽ നിന്നാണ് ഇവർ അടക്കം 12 പേർ പിടിയിലായത്. ഇവര്‍ വൻ കവർച്ചയ്ക്കായി പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. ഇതിനിടെയാണ് 12പേരെയും പൊലീസ് പിടികൂടിയത്.
വേഗം വിട്ടോ, വേഗം വിട്ടോ! സ്കൂള്‍ കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്‍റെ അതിസാഹസിക യാത്ര