നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചു കേറി; മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരനെന്ന് നാട്ടുകാർ
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കേറി. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തിൽ പഞ്ചായത്തിലെ ഓഫീൻ്റെ ഗ്ലാസും തകർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനം അമിത വേഗതയിലെത്തി പഞ്ചായത്ത് ഓഫീസിൻ്റെ ഒരു ഭാഗം തകർക്കുകയായിരുന്നു. സംഭവത്തിന് ശേഷം അയാൾ അയാളുടെ ബന്ധുവിനെ വിളിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ താടിയെല്ലിന് നിസാരമായി പരിക്കേറ്റതായി നാട്ടുകാർ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനാണ് വാഹനം ഇടിച്ച് കേറ്റിയതെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിൻ്റെ നമ്പർ പൊലീസുകാരൻ്റേതെന്നാണ് മനസ്സിലാവുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ മാത്രമേ ഇത് വ്യക്തമാവൂ.
പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ