കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡൻ്റും എസ്എൻ ട്രസ്റ്റ് ഡയറക്ടറുമായിരുന്ന നിജി കൺസ്ട്രക്ഷൻസ് മാനേജിംഗ് ഡയറക്ടർ വെസ്റ്റ്ഹിൽ ഇടപ്പുലത്ത് ബാഹുലേയൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഷമ. മക്കള്‍: അപൂർവ്വ (ബാംഗ്ലൂർ), പരേതനായ നിഖിൽ. സഹോദരങ്ങള്‍: പ്രേമലത, കാർത്തികേയൻ, ജ്യോതിലേയൻ, പരേതയായ പുഷ്പ വേണി.
വരക്കൽ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെയും വ്യാപാരിവ്യവസായി ഏകോപന സമിതി വെസ്റ്റ്ഹിൽ യൂണിറ്റിൻ്റെയും സെക്രട്ടറിയും ശ്രീ നാരായണ എഡ്യുക്കേഷൻ സൊസൈറ്റി പേട്രൺ മെമ്പറുമായിരുന്നു.
പരേതന്‍റെ നിര്യാണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി വി ചന്ദ്രൻ, എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, പ്രസിഡൻ്റ് ഷനൂപ് താമരക്കുളം എന്നിവർ അനുശോചനം രേഖപ്പെടുത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *