തിരുവനന്തപുരം: സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ തന്നെ ഫോണ്‍ വിളിച്ചിരുന്നെന്നും അദ്ദേഹം തന്നെ മനഃപൂര്‍വം അപമാനിച്ചതല്ലെന്നും നടന്‍ ആസിഫ് അലി. തിരുവനന്തപുരം സെന്റ് അല്‍ബേര്‍ട്‌സ് കോളേജില്‍ പുതിയ സിനിമയുടെ പ്രചരണാര്‍ത്ഥം എത്തിയ ആസിഫ് അലി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 
”ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്‌നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കൈയ്യില്‍ നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ത്തന്നെ എന്റെ റോള്‍ കഴിഞ്ഞു. 
ഞാനത് കാര്യമായെടുത്തിട്ടില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം. ഇന്നലെ അദ്ദേഹം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ശേഷം ‘മോനെ കോള്‍ ബാക്ക്’ എന്ന മെസ്സേജ് കണ്ട് അദ്ദേഹത്തെ വിളിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
എന്റെ മേലുള്ള സ്‌നേഹം മറ്റൊരാളുടെ മേലുള്ള വെറുപ്പായി മാറരുത്. അതെന്റെ അപേക്ഷയാണ്്. രമേശ് നാരായണ്‍ അനുഭവിക്കുന്ന വിഷമം എനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം..”- ആസിഫ് അലി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *