വീണ്ടും മഴക്കെടുതി ദുരന്തം; പുല്ലരിയാൻ പോയ 48കാരൻ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 48കാരൻ മരിച്ചു. തിരുവല്ല മേപ്രാലിൽ പുല്ല് അരിയാൻ പോയ 48 കാരനാണ് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.

മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. പള്ളിയിലേക്കുള്ള സർവീസ് ലൈൻ ആണ് കാറ്റിലും മഴയിലും പൊട്ടിവീണത്. വൈദ്യുതി ലൈൻ പൊട്ടിവീണിറ്റും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ഷോക്കേറ്റത് അനധികൃതമായി വലിച്ച ഇലക്ട്രിക് വൈറിൽ നിന്നാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.  

കണ്ണൂരിൽ ഒരാൾ കൂടി വെള്ളക്കെട്ടിൽ വീണ് മരിച്ചു; കേരളത്തിൽ ഇന്ന് മഴക്കെടുതിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ

 

 

By admin