ഹൈദരാബാദ്: നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ ഉള്‍പ്പടെ നാലുപേര്‍ മയക്കുമരുന്ന് കേസില്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. നടിയുടെ സഹോദരന്‍ അമന്‍ പ്രീത് സിംഗ്, സുഹൃത്തുക്കളായ അനികേത്, പ്രസാദ്, മധു, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
35 ലക്ഷം രൂപ വിലമതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍, മറ്റ് കുറ്റകരമായ വസ്തുക്കള്‍ എന്നിവ നര്‍സിംഗിയിലെ ഹൈദര്‍ഷകോട്ലയിലെ ഒരു ഫ്ളാറ്റില്‍ നിന്നും പിടിച്ചെടുത്തു.
നേരത്തെ, നഗരത്തിലെ ഉന്നതരായ ആളുകള്‍ക്ക് കൊക്കെയ്ന്‍ വിറ്റതിന് രണ്ട് നൈജീരിയക്കാരുള്‍പ്പെടെ അഞ്ച് മയക്കുമരുന്ന് വില്‍പ്പനക്കാരെ തെലങ്കാന ആന്റി നാര്‍ക്കോട്ടിക് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും (എസ്ഒടി) രാജേന്ദ്രനഗര്‍ പോലീസും അറസ്റ്റ് ചെയ്തിരുന്നു.
ഇവരുമായി ഇടപാട് നടത്തിയവരില്‍ അമനും ഉണ്ടെന്ന് സൈബറാബാദ് പോലീസ് കമ്മിഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. അറസ്റ്റിലായവരുടെ മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.