കോട്ടയം: കോട്ടയം കലക്ടര്‍ വി. വിഗ്നേശ്വരിക്ക് ഇടുക്കിയിലേക്കു സ്ഥലം മാറ്റി ഉത്തരവായി. പകരം പിന്നാക്ക വിഭാഗ ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ ഡയറക്ടറായി നിലവില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ വി. സാമുവേലാണ് എത്തുന്നത്. ജില്ലയുടെ 49-ാമത്തെ കലക്ടറാണു ജോണ്‍ വി. സാമുവേല്‍. ആലപ്പുഴ മുന്‍ ജില്ലാ കലക്ടറായിരുന്ന ഇദ്ദേഹം 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.