വാൽപാറ : ചിന്നകല്ലാർ വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്. വാൽപ്പാറ മേഖലയിൽ കൂടുതൽ മഴ ലഭിക്കാറുള്ള ചിന്നകല്ലാർ വന മേഖലയിൽ മാനാമ്പള്ളി റേഞ്ചിന്റെ കീഴിലുള്ള  പ്രകൃതി രമണീയമായ വെള്ളച്ചാട്ടം കാണാൻ കേരളത്തിൽ നിന്നു നിരവധി പേരാണ് ഇവിടെ എത്തിയിട്ടുള്ളത്.
കാലവർഷം തുടങ്ങിയാൽ സഞ്ചാരികളുടെ വരവ് കുറയുമെന്നതിനു വിപരീതമായി നാടിന്റെ നാനഭാഗത്തു നിന്നും നൂറു കണക്കിന് ആളുകളാണ് കനത്ത മഴയിലും ഇവിടെ എത്തിയത്. നഗരത്തോട് ചേർന്ന് കിടക്കുന്ന കുഴാങ്കൽ പുഴയിലിറങ്ങാൻ പൊലീസ് വിലക്ക് എർപ്പെടുത്തിയിട്ടുണ്ടെങ്കിലും നടുമലയാറ്റിലിൽ നിന്നു കുതിച്ചൊഴുകുന്ന  വെള്ളം കാണാൻ ഒട്ടേറെ പേരാണ് എത്തിയിട്ടുള്ളത്.
എന്നാൽ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ശുചിമുറികളോ, സ്ത്രീകൾ വസ്ത്രങ്ങൾ മാറ്റുവാനുള്ള സൗകര്യങ്ങളോ വനംവകുപ്പോ മറ്റ് ബന്ധപ്പെട്ട വകുപ്പോ  ഒരുക്കിയിട്ടില്ല. ആവശ്യമായ നടപടികൾ വേണമെന്നു ആവശ്യപ്പെട്ട് വാൽപാറ ടൂറിസം കൗൺസിൽ സെക്രട്ടറി എം.അലി കലക്ടർക്കും ജില്ലാ ടൂറിസം വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *