പാലക്കാട് സിപിഐ വിമതർ സമാന്തര സംഘടന രൂപീകരിച്ചു; പേര് സേവ് സിപിഐ ഫോറം

പാലക്കാട്: പാലക്കാട് സിപിഐ വിമതർ സമാന്തര സംഘടന രൂപീകരിച്ചു. സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര സംഘടന നിലവിൽ വന്നത്. പാലോട് മണികണ്ഠൻ സെക്രട്ടറിയായി 45 അംഗ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മണ്ണാർക്കാട് ചേർന്ന യോഗത്തിലാണ് സമാന്തര സംഘടന രൂപീകരിച്ചത്. അടുത്തിടെ പാർട്ടിയിൽ നിന്നും നടപടി നേരിട്ടവരാണ് സമാന്തര സംഘടനക്ക് നേതൃത്വം നൽകുന്നത്. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. സിപിഐ ജില്ലാ നേതൃത്വം അഴിമതിയിൽ മുങ്ങിയെന്ന് വിമതർ വിമര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

By admin