വീട്ടിലേക്കുള്ള യാത്ര നിഷേധിച്ചു; പോക്സോ അതിജീവിതകളുൾപ്പെടെ നിർഭയയിൽ നിന്നും പെൺകുട്ടികൾ ചാടി, കണ്ടെത്തി
പാലക്കാട്: നിർഭയാ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ19 പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. പാലക്കാട് കൂട്ടുപാതയിലുള്ള സർക്കാർ നിർഭയ കേ
ന്ദ്രത്തിൽ നിന്നാണ് പെണ്‍കുട്ടികൾ ഇന്നലെ രാത്രി 8.30ന് ചാടിപ്പോയത്. ഇ വരിൽ പോക്സോ കേസ് അതിജീവിതകളും ഉൾപ്പെട്ടിരുന്നു . എന്നാൽ പെണ്‍കുട്ടികൾക്കായി അ ന്വേഷണം വ്യാപിപ്പിച്ചതോടെ രാത്രി പത്തരയോടെ ഇവരെ കണ്ടെത്തുകയായിരുന്നു. 14 പേരെ കൂട്ടുപാത യിൽ നിന്നും 5 പേരെ കല്ലെ പ്പുള്ളിയിൽ നിന്നുമാണ് കണ്ടെത്തിയത്. കുട്ടികൾ ഏ റെ നാളായി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം നിർഭയ കേന്ദ്രത്തി ൽ പാർപ്പിക്കേണ്ടതിനാൽ അധികൃതർക്ക് അതിന് കഴിഞ്ഞിരുന്നി ല്ല. ചാടിപ്പോയ കുട്ടികളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, ജില്ലാ കളക്ടർ എത്തി കുട്ടികളോട് സം സാരിച്ച ശേഷം മാത്രമായിരിക്കും തുടർ നടപടിയുണ്ടാവുക.