തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണം മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടെതിനാലേന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്.
മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിർമാർജനത്തിനു വേണ്ടി കോർപ്പറേഷന് ലഭിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ എത്തി. ഇതെല്ലാം ചെലവഴിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെയാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.