നിലവില്‍ ആ വമ്പൻ സിനിമയിലേക്കില്ല, വാര്‍ത്ത തള്ളിക്കളഞ്ഞ് യാഷ്

കന്നഡയില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് യാഷ്.  തെലുങ്കില്‍ നിന്ന് സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയതാണ് തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ സംവിധാനം ചെയ്‍ത ഹനുമാൻ. സംവിധായകൻ പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തില്‍ യാഷും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വാസ്‍തവുമില്ലെന്ന് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ജയ് ഹനുമാനിലെത്തുമെന്ന റിപ്പോര്‍ട്ട് സത്യമല്ലെന്നാണ് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അത്തരം വേഷം നിലവില്‍ പരിഗണിക്കുന്നില്ല. താൻ തെരഞ്ഞെടുക്കുന്ന ഓരോ പുതിയ സിനിമയ്‍ക്കും വലിയ ശ്രദ്ധയും പരിഗണനയും നല്‍കുന്ന ഒരു ആളാണ് യാഷ്. നിലവില്‍ ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ യാഷ് എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ യാഷ് അടുത്തിടെ തന്റെ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.. സിനിമയുടെ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും താരം ഇടപെടാറുണ്ടെനന്നാണ് റിപ്പോര്‍ട്ട്. യാഷിന്റെ മോണ്‍സ്റ്റര്‍ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിലാണ് ടോക്സിക് റിലീസ് ചെയ്യുക. നടിയുമായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് യാഷ് നായകനായി എത്തുന്ന ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സ്.

യാഷ് നായകനായി കെജിഎഫ് 2വാണ് ഒടുവില്‍ എത്തിയത്. സംവിധായകൻ പ്രശാന്ത് നീലിന്റെ യാഷ് ചിത്രം കന്നഡ കണ്ട എക്കാലത്തെയും വമ്പൻ ഹിറ്റായി മാറി. കളക്ഷനില്‍ ഇന്ത്യൻ സിനിമകളില്‍ തന്നെ ചിത്രം നാലാം സ്ഥാനത്താണ്. കെജിഎഫ് 2 ആകെ 1250 കോടി രൂപയോളം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന്റെ ഡങ്കി ഒടിടിയില്‍, തിയറ്ററുകളിലെ നിരാശ മാറുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin