പാലക്കാട്: കൂട്ടുപാതയിലെ സര്‍ക്കാര്‍ നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പോയ 19 പെണ്‍കുട്ടികളെയും അധികൃതര്‍ തിരികെയെത്തിച്ചു. എല്ലാവരും 14 വയസിനു മുകളിലുള്ളവരാണ്.
വീട്ടിലേക്കു പോകണമെന്ന് ചിലരും ടി.വി, ഫോണ്‍ ആവശ്യങ്ങളുമായി മറ്റു ചിലരും അധികൃതരോട് പരാതിപ്പെട്ടിരുന്നെന്ന് കസബ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ പോയത്. ദേശീയപാതകളിലും മറ്റും രാത്രി വൈകിയും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 11ന് 14 പേരെ പരിസരത്തുനിന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവരെ പുലര്‍ച്ചെ പാലക്കാട് കല്ലേപ്പുള്ളി ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.