തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യനിര്‍മാര്‍ജനത്തിനു വേണ്ടി കോര്‍പ്പറേഷന് ലഭിക്കുന്നത്. 
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കോടികളെത്തി. ഇതെല്ലാം ചെലവഴിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെയാകുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *