കണ്ണൂര്‍: തലശേരി ഗുഡ്സ് ഷെഡ് റോഡിലെ വീട്ടില്‍നിന്ന് ഏഴ് സി.സി.ടിവി ക്യാമറകള്‍ മോഷ്ടിച്ചു. തലശേരിയിലെ പ്രമുഖ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അബ്ദുല്‍ സലാമിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറകളാണ് കള്ളന്‍ മോഷ്ടിച്ചത്. കാല്‍പ്പെരുമാറ്റ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാവ് കടന്നു കളയുകയായിരുന്നു.
വീടിന്റെ വരാന്തയിലും പുറത്തും ഉള്‍പ്പെടെ സ്ഥാപിച്ച ഏഴ് സി.സി.ടിവി ക്യാമറകളാണ് കവര്‍ന്നത്. വീട്ടുകാരുടെ പരാതിയില്‍ തലശേരി ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.