ആലപ്പുഴ: അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്‌സൈസ് വകുപ്പുകളിലാണെന്ന് സി.പി.എം. നേതാവ് ജി. സുധാകരന്‍. 
ഞാന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ല. 
അഴിമതികാര്‍ക്കാണ് ഇപ്പോള്‍ ആദരം കിട്ടുന്നത്. അഴിമതിക്കെതിരെ പ്രവര്‍ത്തികുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനും ശ്രമിക്കുകയാണ്. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *