ഹരാരെ: സിംബാബ്വെക്കെതിരായ ടി20യിൽ ഓപ്പണർമരായ ഗില്ലും ജയ്‌സ്വാളും നിറഞ്ഞാടിയാപ്പോൾ ഇന്ത്യക്ക് പത്തു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി.
153 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 156 റണ്‍സെടുത്തു മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു.
യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സ്. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് എടുത്തു.