കോഴിക്കോട്: നിയന്ത്രണംവിട്ട ആംബുലന്‍സ് ഇടിച്ചുകയറി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പുതുപ്പാടി കൈതപ്പൊയിലില്‍ മുഹമ്മദ് സഹലിനാണ് പരിക്കേറ്റത്. സഹലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹല്‍ റോഡിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈനേജിലേക്ക് പതിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.