കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരുമനായിരുന്ന മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിനെ ഉള്‍പ്പെടുത്താതെ ഉമ്മന്‍ ചാണ്ടി ഫൌണ്ടേഷന്‍ രൂപീകരിക്കാനുള്ള തീരുമാനം വിവാദത്തില്‍. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷക ദിനാചരണത്തോടനുബന്ധിച്ചു രൂപീകരിച്ച ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനില്‍ നിന്നാണ് കെ.സി ജോസഫിനെ ഒഴിവാക്കിയത്.
ഇതോടൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഫൗണ്ടേഷനിലേക്ക് പരിഗണിച്ചില്ല. ചാണ്ടി ഉമ്മന്റെ താല്‍പര്യപ്രകാരമാണ് ഇരു നേതാക്കളെയും ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് പറയുന്നു. കോണ്‍ഗ്രസിന് പുറത്തുനിന്നുള്ള , ഉമ്മന്‍ ചാണ്ടിയുമായി ഒരു ബന്ധവും ഇല്ലാതിരുന്ന പല പാര്‍ട്ടികള്‍ മാറി മാറി നടക്കുന്ന ആള്‍ വരെ സമിതിയില്‍ കയറി കൂടിയപ്പോഴാണ് വിശ്വസ്തരേ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം.
ഫൗണ്ടേഷൻ്റെ സംഘാടക സമിതി ചെയര്‍മാനായി മുന്‍ എം.എല്‍.എ തമ്പാനൂര്‍ രവിയെയും അംഗങ്ങളായി ശിവദാസന്‍ നായര്‍ , ജോഷി ഫിലിപ്പ്, ജോസഫ് എം.പുതുശേരി, രാധാ വി. നായര്‍, കെ. പങ്കജാക്ഷന്‍ എന്നിവരേയും തെരഞ്ഞെടുത്തതായും ഫൗണ്ടേഷന്‍ ചെയര്‍മാനായ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതോടെയാണ് ഉമ്മന്‍ ചാണ്ടിക്കൊപ്പം എന്നും ഉണ്ടായിരുന്ന കെ.സി. ജോസഫിനെയും തിരുവഞ്ചൂരിനെയും ഒഴിവാക്കിയത് ചർച്ചയാകുന്നത്. ചാണ്ടി ഉമ്മന്റെ തീരുമാനം ഇതിനോടകം കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയായി മാറികഴിഞ്ഞു. പലരും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ അസംതൃപ്തരാണ്. എന്നാല്‍, സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്താത്തിനെക്കുറിച്ചു നേതാക്കളുടെ ഭാഗത്തു നിന്നു പ്രതികരണം ഉണ്ടായിട്ടില്ല.
ഉമ്മന്‍ ചാണ്ടിയുടെ മരണ സമയവും ചാണ്ടി ഉമ്മന്‍ ഇരു നേതാക്കളെയും അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. അന്ന് ഇരു നേതാക്കളോടും സംസാരിക്കാന്‍ പോലും ചാണ്ടി കൂട്ടാക്കിയിരുന്നില്ല. മരണ സമയമായതിനാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നില്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ ഇരുകൂട്ടരം ഭിന്നത മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെയാണ് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനില്‍നിന്ന് ഇരു നേതാക്കളെയും ചാണ്ടി ഉമ്മന്‍ തഴഞ്ഞത്.
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ അനുസ്മരണ സമ്മേളനം 18ന് രാവിലെ 11ന് പുതുപ്പള്ളിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ 3000 കുട്ടികള്‍ക്ക് 30 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഗവര്‍ണര്‍ വിതരണം ചെയ്യും.
ഭവനരഹിതര്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുന്നതിെന്റയും പുതുപ്പള്ളി കൂരോപ്പട പഞ്ചായത്തില്‍ സ്‌പോര്‍ട്‌സ് ഹബ്ബ് നിര്‍മിക്കുന്നതിന് 50 സെന്റ് സ്ഥലം നല്‍കുന്നതിെന്റയും സമ്മതപത്രം ചടങ്ങില്‍ കൈമാറും. വൈകീട്ട് 3.30ന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കോട്ടയത്ത് നിര്‍വഹിക്കും. തുടര്‍ന്നു മാമ്മന്‍ മാപ്പിള ഹാളില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. അതിനിടെയാണ് പുതിയ വിവാദം.