കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് സംബന്ധിച്ചു 2024-ലെ മന്ത്രിതല പ്രമേയം നമ്പർ (6) സംബന്ധിച്ചു സർക്കുലർ ഇറക്കി മാൻ പവർ അതോറിറ്റി.
ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിൽ ജോലിക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥകൾ:
1. വീട്ടുജോലിക്കാരനെ സ്വാകാര്യ മേഖലയിലേക്ക് മാറ്റുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമയുടെ അംഗീകാരം.
2. വീട്ടുജോലിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമയ്‌ക്കൊപ്പം ഒരു വർഷം കഴിഞ്ഞിരിക്കണം
3. ട്രാൻസ്ഫർ ഫീസ് 50 കെ.ഡി. കൂടാതെ 10 കെ.ഡി എല്ലാ വർഷവും.
പുതിയ തീരുമാനം ഞായറാഴ്ച മുതൽ 12/09/2024 വരെ പ്രാബല്യത്തിൽ വരുംമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.