കസേരകൾ പറന്നു! ഒരു പൊടിക്ക് ഫുഡ് കുറഞ്ഞ് പോയേയുള്ളൂ, കല്യാണം മുടക്കി വീട്ടുകാരുടെ തമ്മിലടി; വൈറലായി വീഡിയോ

പലവിധങ്ങളായ കാരണങ്ങളാൽ വിവാഹ ചടങ്ങുകൾ അലങ്കോലമാകാറുണ്ട്. അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. പപ്പടം കിട്ടാത്തതിനും വരൻ മോശമായി പെരുമാറിയതിനുമൊക്കെ ഇത്തരത്തില്‍ അടിയുണ്ടാകാറുണ്ട്. ഇപ്പോൾ ഫിറോസാബാദില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ചടങ്ങിനിടെ, ഭക്ഷണം കുറഞ്ഞ് പോയത്  വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള കലഹത്തിന് കാരണമാവുകയായിരുന്നു. 

ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. ഭക്ഷണം കുറഞ്ഞതോടെ വരന്‍റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്‍റെ സഹോദരന്‍റെ ആരോപണം. കുറച്ച് പണം നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ വേണമെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായെന്ന് വധുവിന്‍റെ സഹോദരൻ പറഞ്ഞു. 

വിവാഹം മുടങ്ങുമെന്ന നിലയിലേക്ക് സ്ഥിതി വഷളാവുകയും ചെയ്തു. വിവാഹ വാഗ്ദാനങ്ങൾ കൈമാറാതെ വീട്ടുകാർ വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെ ഉത്തർപ്രദേശിലെ ബറേലിയിലും സമാന സംഭവം ഉണ്ടായിരുന്നു. ബിരിയാണിയിൽ ചിക്കൻ ലെഗ് പീസുകൾ ഇല്ലെന്ന് അതിഥികൾ കണ്ടെത്തിയതോടെ കല്യാണം ചടങ്ങുകള്‍ അടിപിടിയിൽ കലാശിക്കുകയായിരുന്നു. 

യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin