മഞ്ചേരി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ആന്റ് ഹോം അപ്ലയന്‍സസ് സ്ഥാപനമായ ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ പുതിയ ഷോറൂം മഞ്ചേരി പുതിയ ബസ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു.
ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് റീട്ടെയ്ല്‍ വിപണനരംഗത്ത് 25 വര്‍ഷത്തെ പാരമ്പര്യമുള്ള ഓക്‌സിജന്റെ കേരളത്തിലെ വലിയ ഷോറൂമാണു മഞ്ചേരിയില്‍ ആരംഭിച്ചിരിക്കുന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, മഞ്ചേരി നഗരസഭ ചെയര്‍പെഴ്‌സണ്‍ വി.എം. സുബൈദ, നഗരസഭാപ്രതിപക്ഷ നേതാവ് മരുന്നന്‍ സാജിദ് ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ സുഹ്‌റ, ഓക്‌സിജന്‍ സി.ഇ.ഒ ഷിജോ കെ. തോമസ് തുടങ്ങി നിരവധി പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
വമ്പിച്ച ഓഫറുകളോടെയും, വന്‍വിലക്കുറവോടെയും ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണു മഞ്ചേരി ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിംഗ് മെഷീനുകള്‍, കിച്ചണ്‍ അപ്ലയന്‍സുകള്‍ തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഒരു കുടക്കീഴില്‍ വലിയ ശേഖരത്തോടെ ഷോറൂമില്‍ അണിനിരത്തിയിരിക്കുന്നു.
നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ 0% വായ്പ സൗകര്യവും ലഭ്യമാണ്. മലബാര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആകര്‍ഷകമായ, ഷോറൂമും, സ്മാര്‍ട്ട് ഉപകരണങ്ങളുടെ വന്‍ ശേഖരവുമാണു മഞ്ചേരി ഓക്‌സിജനില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണറുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി വീട് നിറയ്ക്കാന്‍ പര്യാപ്തമായ നിരവധി മോഡേണ്‍ ഉപകരണങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ഓക്‌സിജനിലൂടെ വാങ്ങാവുന്നതാണ്. വിവരങ്ങള്‍ക്ക്: 9020100100