കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ അവിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടു. സഖ്യസർക്കാരിലെ ഏറ്റവും വലിയ കക്ഷി പിന്തുണ പിൻവലിച്ചതാണ് പുഷ്പ കമാൽ ദഹലിന് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
വോട്ടെടുപ്പിൽ വിജയിക്കാൻ ആവശ്യമായ ജനപ്രതിനിധി സഭയിലെ പകുതിയിലധികം അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ദഹലിന് കഴിഞ്ഞില്ല.
സർക്കാരിലെ അദ്ദേഹത്തിൻ്റെ പ്രധാന സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) കഴിഞ്ഞയാഴ്ച അവരുടെ പിന്തുണ പിൻവലിച്ച് രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസുമായി ഒരു പുതിയ സഖ്യം രൂപീകരിച്ചിരുന്നു. ഇതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഖഡ്ഗ പ്രസാദ് ഒലി പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.