ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്, പൊലീസും ആർപിഎഫും പരിശോധിച്ചു; പിടിച്ചെടുത്തത് 5കിലോ കഞ്ചാവ്

തൃശൂര്‍: തൃശൂർ റെയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്രതിയെ പിടികൂടാൻ ആയിട്ടില്ല.ഇന്ന് രാവിലെ 11 മണിയോടെ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഇക്കൊല്ലം ഇത് രണ്ടാം തവണയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടുന്നത്.

കേസുകൾ ഒഴിവാക്കാൻ ഡീൽ? പാർട്ടിയിലേക്ക് വന്നവർക്ക് ‘രാഷ്ട്രീയമായി’കേസുകളുണ്ടാകും, ഒത്തുതീർപ്പാക്കുമെന്ന് സിപിഎം

 

By admin