വിവാഹച്ചടങ്ങ് അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി, അപ്രതീക്ഷിത കോൾ, വധുവിന്റെ അശ്ലീല വീഡിയോ വരന് അയച്ച് കാമുകൻ

ലഖ്നൗ: വിവാഹച്ചടങ്ങിനിടെ വധുവിന്റെ അശ്ലീല വീഡിയോ കാമുകൻ വരന് അയച്ചുകൊടുത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. ചടങ്ങുകൾ പൂർത്തിയാകാൻ നിമിഷങ്ങൾ ശേഷിക്കെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം.  വിവാഹം നടക്കുന്നതിനിടെ വധുവിന്‍റെ മുൻ കാമുകൻ വരനെ ഫോണിൽവിളിച്ച് വിവാഹം മുടക്കുകയായിരുന്നു. വധുവിനൊപ്പമുള്ള അശ്ലീല വീഡിയോയും ഫോട്ടോയും വരന് അയച്ചുകൊടുത്തതോടെ വരൻ പിന്മാറി.

വിവാഹം നടക്കുന്നതിനിടെ കാമുകൻ വരന്റെ ഫോണിലേക്ക് വിളിച്ചു. വധുവും താനും പ്രണയത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വരൻ തെളിവ് ചോദിച്ചതോടെ വധുവിന്റെ അശ്ലീല വിഡിയോകളും ഫോട്ടോകളും ഇയാൾ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ വരൻ വിവാഹ ചടങ്ങുകൾ അവസാനിപ്പിക്കാൻ വരൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വിവാഹഘോഷയാത്ര കഴിഞ്ഞ് ഭക്ഷണ വിരുന്നു കഴിഞ്ഞിരുന്നു.

അഗ്നിക്കു ചുറ്റും വലംവയ്ക്കുന്ന ചടങ്ങ് മാത്രമേ പൂർത്തിയാകാനുണ്ടായിരുന്നുള്ളൂ. അതിനിടെയാണ് സംഭവം. ഹോട്ടൽ മുറികളിലെ ഒരുമിച്ചുള്ള ദൃശ്യങ്ങളാണ് കാമുകൻ അയച്ചുകൊടുത്തത്. പരാതിയെ തുടർന്ന് കാമുകൻ കമൽ സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആദംപൂർ സ്വദേശിനിയാണ് വധി. 

By admin