സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ഏറെ കാത്തിരിപ്പിനോടുവിൽ മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നത്. മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മഞ്ജു വാരിയർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് .
മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കോ പ്രൊഡ്യൂസർ- രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ -സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റർ-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ – കിഷോർ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇർഫാൻ അമീർ, വി എഫ് എക്‌സ് – മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി, ഫിനാൻസ് കൺട്രോളർ- അഗ്‌നിവേശ്, സൗണ്ട് ഡിസൈൻ-നിക്‌സൺ ജോർജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രിനിഷ് പ്രഭാകരൻ,അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്, ഗാനങ്ങൾ- ആസ്വെകീപ്സെർച്ചിംഗ്, പോസ്റ്റേഴ്സ് -എസ്തറ്റിക് കുഞ്ഞമ്മ,പ്പി ആർ ഒ – എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ് -ഹൈറ്റസ്.