മഞ്ചേരി: സ്മാര്‍ട്ടായ മഞ്ചേരിക്ക് സമ്മാന പെരുമഴയുമായി ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്, ഷോറൂമും, സ്മാര്‍ട്ട് സര്‍വീസും ജൂലൈ 13നു പ്രവര്‍ത്തനം ആരംഭിക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലൈസസ് സ്ഥാപനമായ ഓക്‌സിജന്‍, വമ്പിച്ച ഓഫറുകളോടെ, വന്‍വിലക്കുറവില്‍, ഗൃഹോപകരണങ്ങളുടെയും, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വന്‍ ശേഖരവുമായി മഞ്ചേരിയിലേക്ക് കടന്നു വരുന്നത്.
മൊബൈല്‍ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍, ടെലിവിഷനുകള്‍, ഹോം അപ്ലൈന്‍സ്, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണറുകള്‍, മറ്റു ഇലക്ട്രോണിക്‌സ് ഇലക്ട്രിക് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാം ഒരു കുടക്കീഴില്‍ ഓക്‌സിജന്‍ അണിനിരത്തിയിരിക്കുന്നു.
സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍, ആകര്‍ഷകമായ ഓഫറുകളോടെ ഓക്‌സിജനില്‍ നിന്നും കരസ്ഥമാക്കാം. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ 0% വായ്പ സൗകര്യവും ലഭ്യമാണ്.
മഞ്ചേരി ഇന്നേവരെ കണ്ടിട്ടില്ലാത്ത ആകര്‍ഷകമായ, ഷോറൂമും, സ്മാര്‍ട്ട് ഉപകരണങ്ങളുടെ വന്‍ ശേഖരവുമാണു മഞ്ചേരിക്കാരുടെ മുമ്പില്‍ തുറക്കപ്പെടുന്നത്. അടുക്കള നിറയ്ക്കാന്‍ പര്യാപ്തമായ നിരവധി മോഡേണ്‍ ഉപകരണങ്ങള്‍ ഏറ്റവും വിലകുറവില്‍ വാങ്ങാനും ഓക്‌സിജന്‍ അവസരം ഒരുക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *