കാഞ്ഞിരപ്പുഴ ∙ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ് 93.75 മീറ്ററിലെത്തി.97.50 മീറ്റർ സംഭരണശേഷിയുള്ള കഴിഞ്ഞ വർഷം ഇതേ ദിവസം 91.80 മീറ്ററായിരുന്നു. ഈ വർഷം 1.95 മീറ്റർ അധിക ജലനിരപ്പും അണക്കെട്ടിലുണ്ട്.
കനത്ത മഴയെ തുടർന്നാണു ജലനിരപ്പ് ഉയർന്നത്. സാധാരണഗതിയിൽ ജലനിരപ്പ് 93 മീറ്റർ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കും. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മഴ കുറഞ്ഞതോടെ ഷട്ടർ തുറക്കുന്നത് അധികൃതർ മാറ്റിവച്ചു. മഴ കനക്കുന്നതു വരെ പരമാവധി ജലം സംഭരിക്കുകയാണു ലക്ഷ്യം. മഴ ശക്തിപ്പെട്ടാൽ അത്യാവശ്യഘട്ടത്തിൽ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.