തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം. മനു പീഡിപ്പിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ചില കാര്യങ്ങൾ അന്വേഷിക്കാതെയാണ് മനുവിനെ ജോലിയിൽ തിരിച്ചെടുത്തതെന്ന് കെ.സി.എ വ്യക്തമാക്കി.
മനുവിനെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചിട്ടില്ല. മനുവിന്റെ കോച്ചിങ് സർട്ടിഫിക്കേഷൻ റദ്ദാക്കും. ഇയാൾ പെൺകുട്ടികളുടെ മാത്രം കോച്ച് ആയിരുന്നില്ല. പുതിയ പരിശീലകർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാ
മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. മനു പരിശീലിപ്പിച്ച കുട്ടികൾക്ക് കെ.സി.എ ബാലാവകാശ കമ്മിഷനിൽ കൗൺസിലിങ് നൽകും. വനിതാ പരാതിപരിഹാര സെൽ രൂപവത്കരിക്കും. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും നിര്‍ദേശം നല്‍കിയെന്ന് കെസിഎ വ്യക്തമാക്കി.