തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകന്‍ മനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഇയാള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയെന്ന് സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം, കേസില്‍ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തുക്കളിലേക്കും കെ.സി.എയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തണം തുടങ്ങിയ കാര്യങ്ങളും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇയാള്‍ക്കെതിരെ നേരത്തേയുണ്ടായ കേസ് പണം കൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മനു ഇപ്പോള്‍ റിമാന്‍ഡിലാണ്.