തിരുവനന്തപുരം: 2023ലെ കേരള പൊതുരേഖ ബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ അവതരിപ്പിച്ചു. പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്‌ ബിൽ.
പൊതുരേഖകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഭരണനിർവഹണം, നടത്തിപ്പ്‌, മേൽനോട്ടം, നിയന്ത്രണം എന്നീ കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം, പൊതുരേഖകൾ സംസ്ഥാനത്തിനു വെളിയിൽ കൊണ്ടുപോകുന്നതു സംബന്ധിച്ച നിർദേശങ്ങൾ, റെക്കോർഡ്‌ ഓഫീസർമാരുടെ ചുമതലകൾ, പൊതുരേഖകൾ നശിപ്പിക്കലും തീർപ്പാക്കലും സംബന്ധിച്ച നിർദേശങ്ങൾ, സ്വകാര്യ സ്രോതസ്സുകളിൽനിന്ന്‌ രേഖകൾ സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ബില്ലിന്റെ ഭാഗമാണ്‌. 
സർക്കാർ ഫണ്ട്‌ ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ശാശ്വതമൂല്യമുള്ള രേഖകൾ 25 വർഷം കഴിയുമ്പോൾ പുരാരേഖാ വകുപ്പിന്‌ കൈമാറണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനത്തിന്‌ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. ബിൽ സംബന്ധിച്ച ചർച്ചയിൽ മുഹമ്മദ്‌ മുഹ്‌സിൻ, യു എ ലത്തീഫ്‌, ഐ സി ബാലകൃഷ്‌ണൻ, എച്ച്‌ സലാം എന്നിവർ പങ്കെടുത്തു. ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വിട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *