അണക്കര: ഡിജിറ്റൽ ഗാഡ്ജറുകളുടെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വൻ ശേഖരം ഒരുക്കി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈസസ് സ്ഥാപനമായ ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ പുതിയ ഷോറും ഇടുക്കി ജില്ലയിലെ അണക്കരയിൽ പ്രവർത്തനം ആരംഭിക്കുന്നു.
ജൂലൈ 15 ന് രാവിലെ 11 ന് ഉദ്ഘാടനത്തോടനുബന്ധിച്ച് കിടിലൻ ഓറഫുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഉറപ്പായ സമ്മാനങ്ങൾ, ബംബർ സമ്മാനമായി എൽ.ഇ.ഡി സ്മാർട്ട് ടി.വിയും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ആദ്യമെത്തുന്ന 100 പേർക്ക് ഒരു രൂപയ്ക്ക് ഇയർഫോണുകൾ, ആദ്യ 25 പേർക്ക് 399 രൂപയ്ക്ക് സ്മാർട്ട് വാച്ച്, ആദ്യ 30 പേർക്ക് 299 രൂപയ്ക്ക് ബ്ലൂടൂത്ത് സ്പീക്കർ, 399 രൂപയ്ക്ക് പവർ ബാങ്ക് , ബ്ലൂടൂത്ത് ഹെഡ്ഫോണുകളും സ്വന്തമാക്കാനുള്ള സുവർണാവസരം ഓക്സിജൻ ഒരുക്കിയിരിക്കുന്നു.

4999 രൂപ മുതൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണുകളുടെ വൻ ശേഖരമാണ് അണക്കരയിലെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ആപ്പിൾ ഐ ഫോൺ 13 – 49900 രൂപയ്ക്കും ഐ ഫോൺ 15 – 68900 രൂപയ്ക്കും സ്വന്തമാക്കാനും ഉദ്ഘാടനത്തോടനുബന്ധിച്ച് അവസരമുണ്ട്.
ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ഓക്സിജനിൽ നിന്നു വാങ്ങുമ്പോൾ ഒരു വർഷത്തെ അധിക ഗ്ലോബൽ പ്രൊട്ടക്ഷൻ വാറൻ്റിയും ലഭിക്കുന്നു. ലാപ്ടോപ്പുകൾക്ക് ഓക്സിജൻ മികച്ച ഓഫർ മുന്നോട്ടുവെക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് സ്പെഷൽ ഡിസ്ക്കൗണ്ടും ഓക്സിജൻ നൽകുന്നുണ്ട്.
0% വായ്പ സൗകര്യവും ലഭ്യമാണ്. ഇ.എം.ഐ പർച്ചേസുകൾക്ക് 20 % വരെ ക്ലാഷ്ബാക്കും സ്മാർട്ട് ഫോണുകൾക്ക് 20 % വരെ വിലക്കുറവും ലഭിക്കും.
അടുക്കള നിറയ്ക്കാൻ പര്യാപ്തമായ നിരവധി മോഡേൺ ഉപകരണങ്ങൾ ഏറ്റവും വിലകുറവിൽ വാങ്ങാനും ഓക്സിജൻ അവസരം ഒരുക്കിയിട്ടുണ്ട്. അണക്കര ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആകർഷകമായ  ഓഫറുകളുമായാണ് പുതിയ ഷോറൂം  തുറക്കപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *